കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
കേസിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കാൻ മാറ്റി. ഓഗസ്റ്റ് 13 ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വിസി സിസ തോമസിന്‍റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നും വിദ്യാർത്ഥികൾ ഹർജിയിൽ പറയുന്നു.
വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
