മലപ്പുറം: ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ എൻ എ ഖാദർ. ചന്ദ്രികയിലെ ലേഖനം സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ നിരീക്ഷണത്തിൽ എഴുതിയതാണ്.
യുഡിഎഫിലേക്കുള്ള ക്ഷണമായി അതിനെ കാണേണ്ടതില്ലെന്ന് കെ എൻ എ ഖാദർ വ്യക്തമാക്കി.
എൽഡിഎഫിലെ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഷ്ട്രീയം മാറാതെ സിപിഐയ്ക്ക് യുഡിഎഫിലേക്ക് എത്താമെന്ന ചന്ദ്രികയിൽ എഴുതിയ ലേഖനത്തെ വിശദീകരിക്കുകയായിരുന്നു കെ എൻ എ ഖാദർ.
ദേശീയതലത്തിൽ സിപിഐയും സിപിഎമ്മും മുസ്ലീം ലീഗുമൊക്കെ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപിയുടെ ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച് ജനാധിപത്യവും ഭരണഘടനയ്ക്ക് അധിഷ്ഠിതവുമായ സദ്ഭരണം തിരിച്ചുകൊണ്ടുവരിക എന്നതാണ് ഈ പാർട്ടികളുടെ ലക്ഷ്യം.
ഇന്ത്യൻ സഖ്യത്തിലെ പാർട്ടികൾ ഒരു സംസ്ഥാനത്ത് വെവ്വേറെ നിൽക്കുന്നതിൽ കുഴപ്പമില്ല. സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസുമായാണെന്നും കെ എൻ എ ഖാദർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
