മോളിവുഡിലെ ചിരിയുടെ സുല്‍ത്താന്‍ അജു വര്‍ഗീസ് വീണ്ടും ചിരിപ്പൂരം തീര്‍ക്കാന്‍ തമിഴകത്തേക്ക്. കോമഡി രാജാവ് യോഗി ബാബുവും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
പര്‍ണ്ണവി പിക്ചേഴ്സ് ആദ്യമായി നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് താത്കാലികമായി പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ തികച്ചും വ്യത്യസ്തമായ ഒരു പുതിയ വൈബ് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാതാക്കള്‍ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
മലയാളത്തിന്റെ 'ചാം സ്റ്റാര്‍'!
'ചാം സ്റ്റാര്‍' എന്ന മാസ്സ് വിശേഷണത്തോടെയാണ് അജു വര്‍ഗീസിനെ അണിയറപ്രവര്‍ത്തകര്‍ തമിഴകത്തേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. നേരത്തെ പറന്ത് പോ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അജു, സൂര്യ നായകനായെത്തിയ ഹിറ്റ് ചിത്രം കറുപ്പ് എന്ന സിനിമയിലും ശ്രദ്ധേയമായ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
തമിഴിലെ ജനപ്രിയ നായകന്‍ യോഗി ബാബുവും അജു വര്‍ഗീസും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ സ്‌ക്രീനില്‍ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും പിറക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.
കൂടാതെ പ്രഭുദേവ, യോഗി ബാബു എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന മൂണ്‍വാക്ക് എന്ന തമിഴ് ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍, കഥാപശ്ചാത്തലം, സാങ്കേതിക പ്രവര്‍ത്തകര്‍, മറ്റ് താരനിര എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
