ദായ്റ' മലയാളം പതിപ്പിൽ പാർവതി കരീന കപൂറിന്‍റെ ശബ്ദമാകും

SEPTEMBER 1, 2026, 11:53 PM

മലയാള സിനിമയിലെ മുന്‍നിര നടിയായ പാർവതി തിരുവോത്ത് ആദ്യമായി മറ്റൊരു താരത്തിനായി ശബ്ദം നൽകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യുടെ മലയാളം പതിപ്പിൽ കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്.

അഭിനയത്തിന് പുറമെ ശബ്ദത്തിലൂടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഭവം പാർവതിക്ക് ഇത് ആദ്യമാണ്. ശബ്ദാഭിനയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യ അവസരം ഒരു അനിമേഷൻ ചിത്രത്തിലായിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് പാർവതി പറയുന്നു.

എന്നാൽ കരീന കപൂർ ഖാൻ അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തിന് ശബ്ദം നൽകിക്കൊണ്ടായിരിക്കും തന്റെ ഈ പുതിയ യാത്ര തുടങ്ങുന്നതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

vachakam
vachakam
vachakam

മേഘ്ന ഗുൽസാർ തന്നെ വിശ്വസിച്ച് ഈ അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും പാർവതി പറഞ്ഞു. കരീന അവതരിപ്പിച്ച അജൂനി ശക്തമായ കഥാപാത്രമാണെന്നും, അതിന് തന്റെ ശബ്ദം നൽകാൻ കഴിയുന്നത് ഒരു ബഹുമതിയായാണ് കാണുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു.

‘ദായ്റ’യുടെ മലയാളം പതിപ്പിന് പാർവതിയുടെ ശബ്ദം നൽകുന്നത് ചിത്രത്തിന് കേരളത്തിൽ കൂടുതൽ അടുപ്പം നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam