ഡി.സി സ്റ്റുഡിയോസിന്റെ പുതിയ മേധാവികളായ ജെയിംസ് ഗണ്ണും പീറ്റർ സഫ്രാനും ചേർന്ന് 'വണ്ടർ വുമൺ' മൂന്നാം ഭാഗം നിർമ്മിക്കുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഗാൽ ഗാഡോട്. ജോഷ് ഹൊറോവിറ്റ്‌സിന്റെ 'ഹാപ്പി സാഡ് കൺഫ്യൂസ്ഡ്' പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് താരം ഡി.സിയിലെ പുനഃസംഘടനയെക്കുറിച്ചും തന്റെ പടിയിറക്കത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
ഡി.സിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതി ഒട്ടും ഭംഗിയുള്ളതായിരുന്നില്ലെന്ന് താരം വിമർശിച്ചു. "ഹെൻറി കാവിലിന്റെയും ഡയറക്ടർ പാറ്റി ജെങ്കിൻസിന്റെയും പുറത്താക്കലുകൾ മര്യാദയോടുകൂടിയല്ല അവർ കൈകാര്യം ചെയ്തത്. എനിക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും മറ്റുള്ളവരോട് പെരുമാറിയ രീതി കണ്ടപ്പോൾ തന്നെ എന്റെ കാര്യത്തിലും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തമായിരുന്നു," ഗാൽ ഗാഡോട് പറഞ്ഞു.
എങ്കിലും ഡി.സിക്ക് തങ്ങളുടേതായ കാഴ്ചപ്പാടുകൾ ഉണ്ടെന്ന കാര്യം മനസ്സിലാക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, ഗാൽ ഗാഡോട്ടില്ലാതെ വണ്ടർ വുമൺ കഥാപാത്രത്തെ അടിസ്ഥാനമാക്കി പുതിയ ചിത്രം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി. അനാ നോഗ്വേരയാണ് ഇതിന്റെ തിരക്കഥ ഒരുക്കുന്നത്. 'ഇൻ ദി ഹാൻഡ് ഓഫ് ഡാന്റെ' എന്ന നെറ്റ്ഫ്ലിക്സ് സീരീസിന് ശേഷം പ്രൈം വീഡിയോയുടെ 'ദി റണ്ണർ' എന്ന ചിത്രമാണ് ഗാൽ ഗാഡോട്ടിന്റേതായി ഉടൻ പുറത്തിറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
