മാർവലിന്റെ 'അവഞ്ചേഴ്‌സ്: സീക്രട്ട് വാർസിൽ' നോഹ ജൂപും; സർപ്രൈസ് കഥാപാത്രവുമായി താരം

SEPTEMBER 1, 2026, 11:50 PM

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹത്തായ പ്രോജക്റ്റായ 'അവഞ്ചേഴ്‌സ്: സീക്രട്ട് വാർസി'ൽ പ്രശസ്ത ഹോളിവുഡ് നടൻ നോഹ ജൂപും  ഭാഗമാകുന്നു. 'എ ക്വയറ്റ് പ്ലേസ്', 'ഹാംനെറ്റ്'  എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നോഹ ജൂപിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നിർമ്മാതാക്കളായ മാർവൽ സ്റ്റുഡിയോസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

എങ്കിലും ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നിലാണ് താരം എത്തുന്നതെന്നാണ് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നത്.  റൂസ്സോ സഹോദരന്മാർ (സംവിധാനം ചെയ്യുന്ന ചിത്രം 2027 ഡിസംബർ 17-നാണ് തിയേറ്ററുകളിലെത്തുന്നത്. റീഡ് റിച്ചാർഡ്സിന്റെയും സൂ സ്റ്റോമിന്റെയും മകനായ ഫ്രാങ്ക്‌ളിൻ റിച്ചാർഡ്സ്  അല്ലെങ്കിൽ 'മോളിക്യൂൾ മാൻ'  എന്നീ കഥാപാത്രങ്ങളിൽ ഒന്നാകും നോഹ ജൂപ് അവതരിപ്പിക്കുകയെന്നാണ് കോമിക് ആരാധകരുടെ നിഗമനം.

'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യിലൂടെ ജീൻ ഗ്രേ  ആയി മാർവലിൽ അരങ്ങേറിയ സാഡി സിങ്കിനൊപ്പം  ലണ്ടൻ വെസ്റ്റ് എൻഡിൽ 'റോമിയോ & ജൂലിയറ്റ്' നാടകത്തിൽ നോഹ അടുത്തിടെ അഭിനയിച്ചിരുന്നു.  2026 ഡിസംബർ 18-ന് റിലീസ് ചെയ്യുന്ന 'അവഞ്ചേഴ്‌സ്: ഡൂംസ്ഡേ'ക്ക് തുടർച്ചയായാണ് 'സീക്രട്ട് വാർസ്' എത്തുന്നത്. മൾട്ടിവേഴ്സ് സാഗയുടെ  പര്യവസാനമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam