കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് സർദാർ 2. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
2022 ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്‍റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് ആയിരുന്നുവെങ്കില്‍ സര്‍ദാര്‍ 2 ന്‍റെ രചന സംവിധായകന്‍ രത്ന കുമാറിനൊപ്പം ആശമീര അയ്യപ്പനും വിഗ്നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ്.
തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന്‍റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഇവര്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
