'ഇമ്മോർട്ടലാ'കാൻ ' കയാദു ലോഹർ ജിവിപി കൂട്ട്‌ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്..

SEPTEMBER 3, 2026, 12:14 PM

*ജി.വി പ്രകാശും കയാദുവും ഇത് ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്..


ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം 'ഇമ്മോർട്ടൽ' സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി റിലീസിന് ഒരുങ്ങി. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പൻ ചിന്ന രചനയും സംവിധാനവും നിർവഹിച്ച ഈ ഹൊറർ ചിത്രത്തിന്റെ സംഗീതം സാം സി.എസ് ആണ് നൽകിയിരിക്കുന്നത്. ടി.എം. കാർത്തിക്, കുമാർ നടരാജൻ, ലൊല്ലു സഭാ മാരൻ, ആദിത്യ കതിർ, അർഷു മഹാരാജൻ, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറിൽ അരുൺകുമാർ ധനശേഖരൻ നിർമിക്കുന്ന ചിത്രത്തിന് അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിർവഹിക്കുന്നു.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്. ചിത്രത്തിന്റെ കലാസംവിധായകൻ ശിവ ശങ്കറാണ്, ആക്ഷൻ കൊറിയോഗ്രാഫി ശക്തി ശരവണനാണ്. പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്നയും നൃത്ത നൃത്തസംവിധാനം ശബരീഷും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം വൈനോദ് സുന്ദറും തമിഴ്‌സെൽവൻ യുവും കൈകാര്യം ചെയ്യുന്നു. കൂടാതെ കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് ആർട്ടിസ്റ്റ് പി. മാരിയപ്പനും ആണ്. ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാം കൈകാര്യം ചെയ്യുന്നു. ആർ. മഹിയുടെ വിഎഫ്എക്‌സ്, ഇ. രാജേന്ദ്രൻ സ്റ്റിൽസ്, സതീഷ് (എഐഎം) & പി. ശിവപ്രസാദ് പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam