രാഹുൽ സദാശിവന്‍ ചിത്രത്തില്‍ പൃഥ്വിരാജും മഞ്ജുവും! ഒപ്പം ധർമ്മ പ്രൊഡക്ഷൻസും 

JUNE 16, 2026, 4:25 AM

കൊച്ചി: ഇന്ത്യൻ സിനിമയിലെ മുൻനിര ചലച്ചിത്ര നിർമ്മാണ കമ്പനിയായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി കൈകോർത്ത്, പ്രശസ്ത സംവിധായകൻ രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' എന്ന ബിഗ് ബജറ്റ് ചിത്രമാണ് ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നത്.

കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കുന്നത്. മലയാള സിനിമയുടെ വേറിട്ട കഥപറച്ചിൽ ശൈലിയോടുള്ള ആദരവാണ് ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹർ വ്യക്തമാക്കുന്നു.

കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. വലിയൊരു കാൻവാസിൽ ഈ ഫോക്ലോർ ചിത്രം ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ രാഹുൽ സദാശിവനും അറിയിച്ചു.

vachakam
vachakam
vachakam

'ഭൂതകാലം', 'ഭ്രമയുഗം', 'ഡയസ് ഇറേ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.

ഹാരിസ് ദേശം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിന്റെ വാർത്താപ്രചരണം നിർവഹിക്കുന്നത് ഹെയിൻസ് ആണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam