സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടമാണ് കൊയ്തെടുത്തത്. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയത്.
മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടവും കൂടി വാഴ 2 വിനെ തേടി എത്തിയിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ഫൂട്ട്ഫോൾസ് നേടുന്ന നാലാമത്തെ മലയാള സിനിമയായി മാറിയിരിക്കുകയാണ് വാഴ 2 . ലോക, മഞ്ഞുമ്മൽ ബോയ്‌സ്, പുലിമുരുകൻ എന്നീ സിനിമകൾക്ക് പിന്നാലെയാണ് വാഴ 2 ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
129.55 കോടി നേട്ടവുമായി കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി വാഴ 2 മാറിയിരുന്നു. 235.45 കോടിയാണ് സിനിമയുടെ ആഗോള നേട്ടം. 85.40 കോടിയാണ് ഓവർസീസിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. സിനിമ ഒടിടിയിൽ ഇപ്പോൾ ലഭ്യമാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
