ആക്ഷൻ പൂരത്തിന് തിരികൊളുത്താൻ  ആർനോൾഡ്; 'കോനാൻ ദ ബാർബേറിയൻ' തിരിച്ചെത്തുന്നു!

MARCH 10, 2026, 10:28 PM

ആക്ഷൻ സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട് ഇതിഹാസ താരം ആർനോൾഡ് ശ്വാസിനെഗർ തന്റെ വിഖ്യാത കഥാപാത്രമായ 'കോനാൻ ദ ബാർബേറിയൻ' (Conan the Barbarian) ആയി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 

'മിഷൻ ഇംപോസിബിൾ' പരമ്പരയിലെ അവസാന നാല് ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ മക്വാറി ആണ് ഈ ചിത്രം രചിക്കുന്നതും സംവിധാനം ചെയ്യുന്നതും. 1982-ൽ ആർനോൾഡിനെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു ഇത്. 

റോബർട്ട് ഇ. ഹൊവാർഡിന്റെ 'കിംഗ് കോനാൻ' എന്ന ചെറുകഥാ സമാഹാരത്തെ ആസ്പദമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. അടിമയായിരുന്ന കോനാൻ രാജാവായി മാറിയതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് ഇതിൽ ദൃശ്യവൽക്കരിക്കുന്നത്. 

vachakam
vachakam
vachakam

40 വർഷത്തോളം ഭരണം നടത്തിയ ശേഷം അധികാരം നഷ്ടപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ഭീകരമായ പോരാട്ടങ്ങളും മാന്ത്രിക ലോകവുമാണ് ചിത്രത്തിന്റെ കാതൽ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിഗംഭീരമായ ഒരു ദൃശ്യവിരുന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ആർനോൾഡ് സ്പോർട്സ് ഫെസ്റ്റിവലിൽ വെച്ച് പറഞ്ഞു.

'കോനാൻ' മാത്രമല്ല, തന്റെ കരിയറിലെ മറ്റ് ഹിറ്റ് ഫ്രാഞ്ചൈസികളിലേക്കും ആർനോൾഡ് മടങ്ങിയെത്തുന്നു എന്ന സൂചനകളുണ്ട്. 'പ്രഡേറ്റർ' (Predator), 'കമാൻഡോ' (Commando) എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾക്കായി ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 'പ്രഡേറ്റർ' സീരീസ് പുനരുജ്ജീവിപ്പിച്ച സംവിധായകൻ ഡാൻ ട്രാക്റ്റൻബെർഗുമായി താരം ചർച്ചയിലാണ്. 

കൂടാതെ 'കമാൻഡോ 2' വിന്റെ തിരക്കഥ താരത്തിന് ലഭിച്ചതായും സൂചനകളുണ്ട്. കേണൽ ജോൺ മാട്രിക്സ് ആയി ആർനോൾഡ് വീണ്ടും സ്ക്രീനിൽ നിറയുമ്പോൾ പഴയകാല ആക്ഷൻ സിനിമകളുടെ ആവേശം വീണ്ടും തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam