മലയാള സിനിമയിൽ സംഘപരിവാറിന്റെ സാന്നിധ്യം, അമ്മ പ്രശ്‌നത്തിൽ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്ന്  കമൽ

JUNE 23, 2026, 5:42 AM

കോഴിക്കോട്: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ ഇപ്പോൾ നടക്കുന്നത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും എന്നാൽ ഈ പ്രതിസന്ധികൾ ആശങ്കപ്പെടുത്തുന്നതാണെന്നും സംവിധായകൻ കമൽ. വളരെ പാരമ്പര്യമുള്ള ഒരു സംഘടനയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നടി അൻസിബയെ തീവ്രവാദി എന്നും ജിഹാദി എന്നും വിളിച്ച സംഭവം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും അത് സംഘടനയുടെ വെറുമൊരു ആഭ്യന്തര പ്രശ്നമായി തള്ളിക്കളയാനാകില്ലെന്നും കമൽ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യമുണ്ടെന്നും ഇതിനെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അൻസിബ വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണെന്നും അതുകൊണ്ട് തന്നെ അവർ പറയുന്നത് ഗൗരവത്തോടെ കേൾക്കണമെന്നും അല്ലാതെ ആരാണ് സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആകുന്നത് എന്നതല്ല പ്രധാനമെന്നും കമൽ വ്യക്തമാക്കി. 'അമ്മ'യിലെ പ്രശ്നങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും മാറിനിൽക്കാതെ അടിയന്തരമായി ഇടപെടണമെന്നും ഈ ആഭ്യന്തര പ്രശ്നങ്ങൾ മലയാള സിനിമയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, 'അമ്മ'യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനോ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്ന് നടി അൻസിബ പ്രതികരിച്ചു. പുതിയ തുടക്കങ്ങൾക്കായി താൻ വഴിമാറുന്നുവെന്നും മാറ്റങ്ങൾ എപ്പോഴും അനിവാര്യമാണെന്നും അൻസിബ വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam