വാക്കുതര്‍ക്കം: ആറ്റിങ്ങലില്‍ കോളജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു; തലയ്ക്ക് ഗുരുതര പരിക്ക്

SEPTEMBER 11, 2026, 7:50 AM

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കല്‍ സായി ഗ്രാം കോളജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയായ വിഘ്നേഷിനാണ് (20) വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച കോളജിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു സംഭവം. വിഘ്നേഷും പ്രദേശവാസികളായ രണ്ടുപേരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വിഘ്നേഷിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.

സംഭവത്തിന് ശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ നാട്ടുകാരും സഹപാഠികളും ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam