‘ഒരു കുട്ടിക്കഥ സൊല്ലട്ടുമാ?’ ചിന്ന പയ്യനും താത്താവും', എം.കെ.സ്റ്റാലിനെയും ഉദയനിധിയെയും കടന്നാക്രമിച്ച് വിജയ്‌

JUNE 23, 2026, 4:52 AM

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യും പ്രതിപക്ഷമായ ഡി.എം.കെ.യും തമ്മിൽ അത്യന്തം വാഗ്വാദങ്ങൾ. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിൽ വിമർശിച്ച വിജയ്, കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ പരാജയം പരാമർശിച്ചാണ് സഭയിൽ പരിഹാസം തൊടുത്തുവിട്ടത്.

മുൻ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഡി.എം.കെ. അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ പ്രശസ്തമായ സിനിമാ ശൈലിയിലേക്ക് മാറി. "ഒരു കുട്ടിക്കഥ സൊല്ലട്ടുമാ" എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ പ്രതിപക്ഷ നേതാക്കളെ പേരെടുത്തു പറയാതെ പരിഹസിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തെ ആധാരമാക്കിയായിരുന്നു വിജയയുടെ അഴിമതി ആരോപണങ്ങൾ. ഡി.എം.കെ. ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കുകയായിരുന്നുവെന്നും എന്നാൽ തന്റെ സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു.

vachakam
vachakam
vachakam

ജനങ്ങളുടെ പണം കട്ടുമുടിച്ച മുൻ ഭരണാധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന ഡി.എം.കെ.യുടെ വിമർശനത്തിനും വിജയ് കൃത്യമായ മറുപടി നൽകി. വെറും 40 ദിവസം മാത്രം പ്രായമുള്ള ഒരു സർക്കാരിന് വർഷങ്ങളായി നിലനിൽക്കുന്ന ലഹരിവ്യാപനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും എങ്ങനെ പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം മുൻ ഭരണകൂടത്തിന്റെ വീഴ്ചകളാണെന്നും വിജയ് കുറ്റപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ തങ്ങൾ അടുത്ത പതിപ്പുകളാണെന്ന് അവകാശപ്പെട്ടവരെ ജനങ്ങൾ വീട്ടിലിരുത്തിയെന്ന് പരിഹസിച്ച മുഖ്യമന്ത്രി, ഇത് വെറും 'അഭിനേതാക്കളുടെ ഭരണം' ആണെന്ന ഡി.എം.കെ.യുടെ പരിഹാസത്തിന്, യഥാർത്ഥ ഭരണം എന്താണെന്ന് കാണാൻ പോകുന്നതേയുള്ളൂ എന്നാണ് മറുപടി നൽകിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam