പാക്കിസ്ഥാനില്‍ സമാധാന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം: ഏഴ് മരണം, 18 പേര്‍ക്ക് പരിക്ക്

AUGUST 2, 2026, 11:07 AM

ഇസ്ലാമാബാദ്: പാകിസ്ശാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വാത് ജില്ലയില്‍ സംഘടിപ്പിച്ച സമാധാന റാലിക്കിടെയാണ് പ്രദേശം നടുങ്ങിയ സ്‌ഫോടനമുണ്ടായത്.

പ്രദേശത്ത് ക്രമസമാധാനനില തകരാറിലായതിനെ തുടര്‍ന്ന് 'സ്വാത്ത് അമന്‍ ജിര്‍ഗ' എന്ന പ്രാദേശിക ഗോത്ര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്. പോലീസുകാരെ ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസും സുരക്ഷാസേനയും പ്രദേശം പൂര്‍ണ്ണമായി വളയുകയും പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. സമാധാനത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങിയ നിമിഷത്തില്‍ തന്നെ ഇത്തരമൊരു ദുരന്തമുണ്ടായത് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam