കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക

AUGUST 1, 2026, 9:18 AM

കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് വെള്ളം നൽകി കർണാടക. കബനി അണക്കെട്ടാണ് തുറന്നത്. സെക്കൻഡിൽ 10,000 ഘന അടിയാണ് തുറന്നുവിട്ടത്.

അണക്കെട്ടിലേക്ക് 15,500 ഘനഅടി വെള്ളം എത്തിയിരുന്നു. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിലേയ്ക്ക് വെള്ളം എത്തിയത്.

നേരത്തെ, തമിഴ് നാടിന് അടുത്ത 15 ദിവസത്തേയ്ക്ക് 3500 ക്യുസെക്സ് വീതം ജലം നൽകാൻ കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശം നൽകിയിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഇത് നടപ്പാക്കാൻ കർണാടക തയ്യാറായില്ല. സംസ്ഥാനത്ത് വരൾച്ചയാണെന്നും ജലം വിട്ടുനൽകാൻ സാധിയ്ക്കില്ലെന്നും കാണിച്ച്, കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയ്ക്ക് പരാതി നൽകിയെങ്കിലും, സിഡബ്ള്യുഎംഎ യോഗം കർണാടകയുടെ പരാതി തള്ളുകയായിരുന്നു.

അതേസമയം, കാവേരി നദീജല തർക്കത്തിൽ പ്രതിഷേധം തുടരുകയാണ് കർണാടകയിലെ സംഘടനകളും കർഷകരും.തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യോട് ബംഗളൂരുവിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam