ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. സന്തോഷ് ഐശ്വര്യ ദമ്പതികളുടെ ഏകമകന് മുകുന്ദ് മയൂരാണ് മരിച്ചത്.
കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ തൊണ്ടയില്‍ ബോള്‍ കുടുങ്ങുകയായിരുന്നുവെന്നും പിന്നാലെ ശ്വാസം മുട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുര്‍ക്കുറെയുടെ കൂടെ സമ്മാനം എന്ന രീതിയിലാണ് പാക്കറ്റിനുള്ളില്‍ തന്നെ ബോള്‍ ഉള്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഈ ബോള്‍ അബദ്ധത്തില്‍ കുട്ടി വിഴുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹുന്സുര് റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
