ബാലഘട്ട്: മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം.സുഗ്‌നി ബായ് എന്ന യുവതിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ കന്‍ഹ ദേശീയോദ്യാനത്തിലെ ഖാപ പരിധിയിലുള്ള പരാപൂര്‍ ബൈഗട്ടോള ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവതി. ഇതിടെ കടുവ ഇവിടേയ്ക്ക് വരികയും യുവതിയുടെ തലയിൽ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോൾ കടുവ സ്ത്രീയെ കൊണ്ടുപോയിരുന്നു.
തുടർന്ന് കാട്ടിൽ ഉപേക്ഷിച്ച് പോയി. കടുവയുടെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. യുവതിയെ ബൈഹാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് അധികൃതർ അറിയിച്ചു.സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
