കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍ 

MARCH 17, 2026, 9:02 AM

തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക് തുടരുന്നു.

ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെഎസ്‌യുവിന്റെയും സംസ്ഥാന തലത്തില്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സമുന്നത നേതാവാണ് എം.ജെ. ജോബ്.

vachakam
vachakam
vachakam

മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടറും എന്‍സിപിയുടെ സംസ്ഥാന സെക്രട്ടറിയുമായ ബി. ജയകുമാര്‍, ചെന്നിത്തലയിലെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര അനില്‍കുമാര്‍, ചിറ്റൂരിലെ കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ഉപാധ്യക്ഷന്‍ പ്രാണേഷ് ചന്ദ്രന്‍, വിനേഷ്‌കുറുപ്പ്, പൊല്‍പ്പള്ളി പ്രകാശ്, സുനില്‍ രാഘവപുരം, സേതു വേര്‍ക്കോലി, ശിവകുമാര്‍(തമ്പി) എന്നിവരും രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. എസ്. സുരേഷും ചടങ്ങില്‍ സംബന്ധിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam