വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചെന്ന് കെ.കെ.മഹേശന്‍റെ ഭാര്യ ഉഷാദേവി

JUNE 22, 2026, 11:42 PM

ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും വേട്ടയാടുന്നുവെന്ന് കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി കെ.കെ മഹേശന്‍റെ  ഭാര്യ ഉഷാദേവി.

വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. വി.എം സുധീരൻ വിഷയത്തിൽ കൃത്യമായി ഇടപെട്ടുവെന്നും  ഉഷാദേവി പറഞ്ഞു.

 വാശിയായാൽ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല. നിലവിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു, ഒരു രീതിയിലും അന്വേഷണം മുന്നോട്ടു പോയിട്ടില്ല. 

vachakam
vachakam
vachakam

മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ സർക്കാരിൽ വിശ്വാസമുണ്ടെന്നും ഉഷാദേവി പറഞ്ഞു.  വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് ഇപ്പോഴും ഉപദ്രവം ഉണ്ടാകാറുണ്ട്.

മരണം വരെ പോരാടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam