മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി ശരദ് പവാർ വിഭാഗവും വലിയ പിളർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ആകെ എട്ട് ലോക്സഭാംഗങ്ങളിൽ അഞ്ച് പേർ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിലേക്ക് ചേക്കേറാൻ ആലോചിക്കുന്നതായാണ് വിവരം.
ഈ പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സുനേത്ര പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ശക്തി കൂടിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, ശിവസേന എം.പിമാരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവ് ശ്രീകാന്ത് ഷിൻഡെ, കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും ഇതൊരു തുടക്കം മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂറുമാറ്റ നീക്കങ്ങളെ പ്രതിരോധിക്കാനും പാർട്ടിക്കുള്ളിലെ ഐക്യം ശക്തമാക്കാനുമായി ശരദ് പവാർ ജൂൺ 19-ന് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു.
അണികൾക്കിടയിലെയും നേതാക്കൾക്കിടയിലെയും ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ, എൻ.സി.പി ശരദ് പവാർ വിഭാഗത്തെ കോൺഗ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ പ്രതിപക്ഷ സഖ്യത്തിന് കൂടുതൽ കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലയന നീക്കങ്ങൾ ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
