മാധ്യമ സംസ്‌കാരം തകര്‍ച്ചയില്‍; പുതിയ ചാനലുകളുടെ വരവോടെ അസത്യ പ്രചാരണം കൂടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

AUGUST 10, 2026, 11:55 AM

കൊല്ലം: ചില പുതിയ ചാനലുകളുടെ കടന്നുവരവോടെ കേരളത്തിലെ മാധ്യമ സംസ്‌കാരത്തില്‍ വലിയ രീതിയിലുള്ള മാറ്റിമറച്ചിലുകളും അപചയവും സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിലവിലെ മാധ്യമ പ്രവര്‍ത്തനരീതികളെ രൂക്ഷമായി വിമര്‍ശിച്ചത്.

കേരളത്തിലെ മാധ്യമപ്രവര്‍ത്തനം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് എല്ലാവരും ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമായി അറിഞ്ഞിട്ടുപോലും അസത്യങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പോലും അത് പരസ്യമായി തിരുത്താന്‍ പല മാധ്യമങ്ങളും തയാറാകുന്നില്ല. തികച്ചും പരിധിവിട്ട രീതിയിലുള്ള മാധ്യമപ്രവര്‍ത്തനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പുതിയ ചില ചാനലുകളുടെ വരവോടെ രൂപപ്പെട്ട ഇത്തരം പ്രവണതകള്‍ മാധ്യമ രംഗത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും തെറ്റുകള്‍ തിരുത്തി ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സ്ഥാപനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam