കൊച്ചി: സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ അവധി ദിവസം നോക്കി പൊലീസ് കസ്റ്റഡിയിലെടുത്തത് വിവേചനപരവും അപലപനീയവുമായ നടപടിയാണെന്ന് ബിജെപി. ബിജെപി കേരളത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് വിമർശനം.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിലാണ് ടി.ജി. മോഹൻദാസിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടപടിക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണോ ഈ നടപടിയെന്നും ബിജെപി ചോദിച്ചു. ടി.ജി. മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ലെന്നും എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ‘ഒരാൾക്ക് ഒരു നിയമം, മറ്റൊരാൾക്ക് മറ്റൊരു നിയമം, ഇതാണോ യുഡിഎഫ് സർക്കാരിന്റെ നീതി?’ എന്നും ബിജെപി ചോദിച്ചു.
മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബിജെപി ആരോപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കെതിരെ തീരദേശ മേഖലകളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികൾ രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ മാറിനിൽക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും ബിജെപി വിമർശിച്ചു.
വന്ദേമാതരം, വി.ഡി. സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ മതവിഭജനം വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
