കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ചത്.
കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
