കൊച്ചി: സിബിഎസ്ഇ തായ്ക്വാണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിക്കാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു. നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
മത്സരത്തിനിടെ ഫൗൾ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. മത്സരത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം സി.ബി.എസ്.ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്.
വിദ്യാർഥിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
