കൊച്ചി: ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യം ഉന്നയിച്ചു.
ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ചയാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അന്വേഷണം മാത്രം മതിയാകുമോയെന്നും കോടതി ചോദിച്ചു. ഇത്തരം ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെയും കോടതി വിമർശിച്ചു. “അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി,” എന്ന് ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു.
ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അന്വേഷണം മാത്രമായി ഒതുക്കുന്നത് ശരിയായ നടപടിയാണോയെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ വീഴ്ചയിൽ സർക്കാർ തന്നെ ഗുരുതരമായ പ്രശ്നം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ നടപടി വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
