11 ദിവസത്തിന് ശേഷം ജോണിന്റെ വീട്ടിലെത്തി മന്ത്രിമാർ; പ്രതിഷേധങ്ങൾക്കൊടുവിൽ വിഴിഞ്ഞത്ത് സന്ദർശനം

AUGUST 10, 2026, 1:11 AM

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും. ഇന്ന് രാവിലെ 10.45ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎൽഎ എം. വിൻസെന്റും ഉൾപ്പെടെയുള്ളവർ ജോണിന്റെ വീട്ടിലെത്തിയത്.

ജോണിനെ കാണാതായി 11 ദിവസങ്ങൾക്കുശേഷമാണ് മന്ത്രിമാർ കുടുംബത്തെ നേരിട്ട് കാണാനെത്തുന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളിൽ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

സർക്കാരിന്റെ ഇടപെടലിൽ അതൃപ്തി രേഖപ്പെടുത്തി ജോണിന്റെ മക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉൾപ്പെടെ കുടുംബം രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദർശനം.

vachakam
vachakam
vachakam

ജോണിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ നടപടികൾ, സർക്കാർ സ്വീകരിച്ച ഇടപെടലുകൾ, കുടുംബത്തിന് നൽകുന്ന സഹായങ്ങൾ തുടങ്ങിയ വിഷയങ്ങൾ മന്ത്രിമാർ കുടുംബവുമായി ചർച്ച ചെയ്തതായാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam