‘ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം'; 11-ാം നാളിൽ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

AUGUST 10, 2026, 2:41 AM

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രി കുടുംബത്തെ നേരിൽ കാണാനെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുമെന്ന് അറിയിച്ചു.

ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഗൗതം കൃഷ്ണയുടെ കുടുംബത്തിനുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

ഒരു കാലത്തും നടക്കാത്ത വിധത്തിലുള്ള വിപുലമായ തിരച്ചിലാണ് ഗൗതം കൃഷ്ണയ്ക്കായി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളിൽ മാത്രമാണ് തിരച്ചിൽ നടത്താൻ കഴിയാതിരുന്നതെന്നും ബാക്കിയുള്ള ദിവസങ്ങളിലെല്ലാം തിരച്ചിൽ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പരമാവധി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സർക്കാർ സംവിധാനങ്ങളുടെയും സേനകളുടെയും സഹകരണത്തോടെ ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam