തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ.വി അനുരാജ് (23) ആണ് പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിദ്യാര്‍ഥിനികളുടെ നഗ്‌ന ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു.
ആദ്യം ഒരാളെ പരിചയപ്പെട്ട പ്രതി പിന്നീട് കൂട്ടുകാരിയുമായും പരിചയത്തിലാവുകയായിരുന്നു. ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരില്‍ നിന്നും പോത്തന്‍കോട് എത്തി. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിനകത്ത് കയറിയ ഇയാള്‍ 14 കാരിയെ പീഡിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാര്‍ ഉറങ്ങിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.
സംഭവത്തിന് ശേഷം ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ഐഡി പ്രതി ബ്ലോക്ക് ചെയ്തു. പിന്നീട് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. തുടര്‍ന്ന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തന്‍കോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിലവില്‍ രണ്ട് പോക്‌സോ കേസുകള്‍ തളിപ്പറമ്പ് സ്റ്റേഷനിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
