ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് നീക്കി; മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതോടെ സഞ്ചാരികൾക്ക് പ്രവേശനം

AUGUST 10, 2026, 6:19 AM

ഇടുക്കി: കനത്ത മഴയ്ക്ക് ശമനമായതോടെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് ജില്ലാ ഭരണകൂടം നീക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കനത്ത മഴയെ തുടർന്ന് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശനവും പ്രവർത്തനങ്ങളും താൽക്കാലികമായി നിരോധിച്ചിരുന്നത്.

ഇടുക്കിയിൽ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതോടെയാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലോ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലോ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നിലവിൽ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല.

അതേസമയം, കേരളത്തിന് വീണ്ടും മഴഭീഷണിയുമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീക്കിയിട്ടുണ്ടെങ്കിലും കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam