യുവനടിയെ പീഡിപ്പിച്ചെന്ന പരാതി; 73കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

AUGUST 9, 2026, 10:19 PM

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 73കാരനായ സിനിമ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ. 33കാരിയായ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് നടപടി സ്വീകരിച്ചത്.

പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന മുംബൈയിലെ മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സംവിധായകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് നടിയുടെ പരാതി. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഷക്കീൽ നൂറാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

1999ൽ പുറത്തിറങ്ങിയ ‘ബഡേ ദിൽവാലെ’, 2000ൽ പുറത്തിറങ്ങിയ ‘ജോരു കാ ഗുലാം’ തുടങ്ങിയ ചിത്രങ്ങളുടെ രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ചിട്ടുള്ളയാളാണ് ഷക്കീൽ നൂറാനി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam