തിരുവനന്തപുരം: പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിൽ അഴിച്ചുപണി. സി.എം. രവീന്ദ്രൻ, സ്റ്റാഫിലില്ല. രവീന്ദ്രനില്ലാത്ത പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക സർക്കാർ അംഗീകരിച്ചു.
സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റി അംഗം സി.പി. പ്രമോദിനെ പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. എ.കെ. ബാലൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രമോദ്.
മുഖ്യമന്ത്രിയുടെ അഡീഷഷൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രവീന്ദ്രൻ. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്നവരെയെല്ലാം തുടർഭരണമുണ്ടായപ്പോൾ മാറ്റിയിരുന്നു. എന്നാൽ, രവീന്ദ്രന് മാറ്റമുണ്ടായില്ല.
പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം സ്റ്റാഫിലുണ്ടായിരുന്നു. പി.വി. കുഞ്ഞിക്കണ്ണൻ എൽ.ഡി.എഫ്. കൺവീനറായപ്പോൾ അദ്ദേഹത്തെ സഹായിക്കാനായാണ് രവീന്ദ്രൻ തിരുവനന്തപുരം എ.കെ.ജി. സെന്ററിലേക്ക് എത്തുന്നത്. പിന്നീട് നാലുപതിറ്റാണ്ടായി സി.പി.എം. നേതാക്കളായ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ചു.
വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായപ്പോഴും കോടിയേരി മന്ത്രിയായപ്പോഴും രവീന്ദ്രൻ പാർട്ടി വിശ്വസ്തനായി അവരുടെ സ്റ്റാഫിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർണായക ചുമതലയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
