വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

AUGUST 2, 2026, 4:00 AM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശി ആൻ്റണിയാണ് മരിച്ചത്. 

പുലർച്ചെ 1.30ഓടെ ഉൾക്കടലിൽ ആയിരുന്നു അപകടം.അഞ്ച് മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് കടലിൽ അപകടത്തിൽപ്പെട്ടത്. ഇവരിൽ മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

കടലിൽ വീണ ഇവർ വള്ളത്തിൽ പിടിച്ചുകിടക്കുകയായിരുന്നു.മറ്റൊരു വള്ളത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. 

vachakam
vachakam
vachakam

അതേസമയം, അപകടത്തിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam