പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം.കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയയാണ് മരിച്ചത്.
സ്ത്രീകളടങ്ങുന്ന അഞ്ചംഗ സംഘമാണ് ഞായറാഴ്ച പാലക്കുഴി പ്രദേശം സന്ദർശിക്കാനായി എത്തിയത്. കോയമ്പത്തൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വെള്ളച്ചാട്ടത്തിലേക്ക് വീണത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
സംഘം വെള്ളത്തിലേക്ക് ഇറങ്ങിയതിനെ തുടർന്നല്ല അപകടമുണ്ടായതെന്നാണ് വിവരം. വെള്ളച്ചാട്ടവും പരിസരവും കാണുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി അഗാധമായ താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിവരം ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പൊലീസിനെയും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
