കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ കണിയാത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. മാവിന്‍കൊമ്പില്‍ പിടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്.
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പള്ളിക്ക് സമീപമുള്ള പാലത്തിലാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. മാമ്പുഴയില്‍ നിന്ന് വരുന്ന ഈ തോട്ടില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലായിരുന്നു. പുലര്‍ച്ചെ ശക്തമായ മഴയും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.
മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയത്.ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാട് സംഭവിച്ചു. ഓട്ടോയില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും, ആളപായം ഇല്ലാത്തതിനാല്‍ അവര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
