മൂന്നംഗ മലയാളി കുടുംബം പുണെയിൽ  ആത്മഹത്യ ചെയ്തു 

AUGUST 2, 2026, 7:06 AM

പുണെ:  മൂന്നംഗ മലയാളി കുടുംബം പുണെയിൽ ആത്മഹത്യ ചെയ്തു.  തിരുവനന്തപുരം സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ വട്ടിയൂർകാവ് സ്വദേശി സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 

പിംപ്രി മോർവാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് സംഭവം. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

സിൽജ പുണെയിൽ സ്കൂൾ അധ്യാപികയാണ്. പൂർണിമ ഡിഗ്രി വിദ്യാർഥിയും. 

vachakam
vachakam
vachakam

  വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചതെന്ന് കരുതുന്നു.

തുടർന്ന് മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ഗൃഹനാഥന്റെ മരണം സ്ഥിരീകരിച്ചു. ഭാര്യയും മകളും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ ഇന്നലെയാണു മരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam