കൊച്ചി: ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബ് ട്വന്റി20 യുടെ സെലിബ്രറ്റി സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.
അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. അപ്രതീക്ഷിത സ്ഥാനാർത്ഥികളെയാണ് ട്വന്റി 20 ഇന്ന് രംഗത്ത് ഇറക്കിയത്.
നടിയും കഴിഞ്ഞ 10 വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യവുമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി.
2005 മുതല്‍ സിനിമയില്‍ സജീവമായ ലക്ഷിമി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ ജനവിധി തേടും.
തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
