'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡ്യൂൺ 3'.
സിനിമ ഈ വർഷം ഡിസംബർ 18ന് റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രാങ്ക് ഹെർബർട്ടിന്റെ 'ഡ്യൂൺ: മെസ്സയ്യ'എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പോൾ അട്രെയ്ഡിസ് എന്ന തന്റെ കഥാപാത്രത്തിന്റെ പുത്തൻ ലുക്ക് ടിമത്തി ഷാലമെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു. സിനിമയുടെ ടീസർ നാളെ റിലീസ് ആകുമെന്നും നടൻ ആരാധകരെ അറിയിച്ചു. പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകർ മറ്റ് എട്ട് കഥാപാത്രങ്ങളുടേയും പോസ്റ്ററുകൾ പുറത്തുവിട്ടു.
ഷാലമേയെ കൂടാതെ, റോബർട്ട് പാറ്റിൻസൺ, സെൻഡയ, ജേസൺ മൊമോവ, ആനിയ ടെയ്‌ലർ ജോയ്, റെബേക്ക ഫെർഗൂസൺ, ഹാവിയർ ബാർദെം, ഫ്ലോറൻസ് പ്യൂ, ഐസക് ഡി ബാങ്കോൾ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സ്കൈറ്റേൽ എന്ന വില്ലനായാണ് ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ പ്രത്യക്ഷപ്പെടുന്നത്.
Are you ready? #DuneMovie
Be the first to see the teaser, live on TikTok. Tomorrow at 9:00am PT / 12:00pm ET pic.twitter.com/wCSTjceX4s— DUNE (@dunemovie) March 16, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
