തിരുവനന്തപുരം: ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍.
തര്‍ക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും, ഭരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുമെന്നും അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചു. ഡിഎച്ച്എസിന്റെ ചുമതല ഏല്‍പ്പിച്ച ഡോ. മീനാക്ഷി നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഫുള്‍ ഫ്രീഡം നല്‍കിയിട്ടുണ്ട്. അവരൊന്നും മന്ത്രി അറിയാതെ പ്രവര്‍ത്തിക്കുന്നവരല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
