വോളിബോള്‍ പരിശീലനം കഴിഞ്ഞ് കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍മുങ്ങി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

SEPTEMBER 12, 2026, 6:58 AM

കോന്നി: വോളിബോള്‍ പരിശീലനത്തിനു ശേഷം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡെനീഷ്, സെബിന്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. കോന്നി പുതിയകാവ് കടവിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

സ്‌കൂളിലെ വോളിബോള്‍ പരിശീലനത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ ഉടനടി ഇടപെട്ട് മൂന്ന് പേരെയും കരയ്‌ക്കെത്തിച്ചു.

ഉടന്‍ തന്നെ മൂവരെയും കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥി ചികിത്സയിലാണ്. മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam