കൊച്ചി: മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്.
ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ ആക്രമിച്ചത്. പ്രതിക്ക് ബോക്സിങ് അറിയാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിപിഒ ഫസലിന്റെ വലത് കൈയ്ക്ക് ആക്രമണത്തിൽ പൊട്ടലും എ എഎസ്‌ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവും പറ്റിയിട്ടുണ്ട്. എസ്‌ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
