അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം; വഴിപാടായി സമർപ്പിച്ച 8 സ്വർണ താലികളും 11 കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും കവർന്നു

SEPTEMBER 12, 2026, 1:11 AM

അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം.മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 

ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമടക്കം മോഷ്ടാക്കൾ അപഹരിച്ചു. ഭക്തർ വഴിപാടായി സമർപ്പിച്ച ഏട്ട് സ്വർണ താലികൾ, പണം, എന്നിവ മോഷണം പോയി. സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചു.

ഇന്ന് രാവിലെ മേൽശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.സിസിടിവി ക്യാമറയുടെ രണ്ട് ഡിവിആറുകളും മോഷ്ടിക്കപ്പെട്ടു. എന്നാൽ, മോഷ്ടാക്കൾ ശ്രീകോവിലിനുള്ളിൽ കടന്നിട്ടില്ലെന്ന് ക്ഷേത്രം അധികൃതർ പറയുന്നത്.

vachakam
vachakam
vachakam

സംഭവത്തിൽ ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam