തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.
ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.ഏപ്രില്‍, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മെയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി.
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും ഇത് കീഴ്‌വഴക്കമാക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആരോപിച്ചു.പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്നും ദീർഘകാല പദ്ധതികൾ തന്നെയാണ് പരിഹാരമെന്നും, വേനൽക്കാലത്ത് ഉപയോഗം ഇരട്ടിയാകുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
