പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

SEPTEMBER 11, 2026, 10:56 PM

പാലക്കാട്: പവർകട്ട് സമയത്ത് തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്. പാലക്കാട്‌ വടക്കഞ്ചേരിയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്.

കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് അപകടത്തിൽപ്പെട്ടത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ പരിശീലനം കഴിഞ്ഞ് ലിഫ്റ്റിൽ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് പെട്ടെന്ന് കറന്റ് പോയത്.

ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ശബ്ദമുണ്ടാക്കിയതോടെയാണ് പരിസരത്തുണ്ടായിരുന്നവർ വിവരമറിയുന്നത്. ഒരു മണിക്കൂറോളം യുവാവ് ലിഫ്റ്റിൽ അകപ്പെട്ടു കിടന്നു.

vachakam
vachakam
vachakam

പിന്നീട് കറന്റ് തിരിച്ചെത്തിയിട്ടും ലിഫ്റ്റ് തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിന്റെ സഹായം തേടിയത്. തുടർന്ന് വടക്കഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam