ഹജ്ജ് തീർഥാടനം: കരിപ്പൂരിൽ വിമാനനിരക്ക് കുറഞ്ഞു; കൊച്ചിയിലും കണ്ണൂരിലും കൂടും

SEPTEMBER 11, 2026, 10:03 PM

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹജ്ജ് തീർഥാടനത്തിന് ഇക്കുറി കരിപ്പൂരിൽ നിന്നുള്ള വിമാനയാത്രാച്ചെലവ് കുറയും. കരിപ്പൂരിൽ നിന്ന് ഇത്തവണ 96,000 രൂപയായിരിക്കും നിരക്ക്.

കഴിഞ്ഞ തവണ ഇത് 1,07,260 രൂപയായിരുന്നു. എന്നാൽ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് തുകയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ട്.

അതേസമയം, കൊച്ചിയിലും കണ്ണൂരിലും ഇത്തവണ വിമാനനിരക്കിൽ വർധനവുണ്ടാകും. കൊച്ചിയിൽ കഴിഞ്ഞ തവണത്തെ 87,676 രൂപയിൽ നിന്ന് നിരക്ക് 88,500 രൂപയായി ഉയർന്നു. കണ്ണൂരിൽ കഴിഞ്ഞ തവണ 89,710 രൂപയായിരുന്നത് ഇക്കുറി 92,000 രൂപയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam