ഇന്ത്യന്‍ യുവതിയെ പിന്തുടര്‍ന്ന് വെടിവച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

SEPTEMBER 12, 2026, 7:12 AM

സക്രാമെന്റോ (കലിഫോര്‍ണിയ): കലിഫോര്‍ണിയയില്‍ 38 കാരിയായ ഇന്ത്യന്‍ വംശജയെ പിന്തുടര്‍ന്ന് വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. സക്രാമെന്റോയിലെ ആര്‍ഡന്‍ ആര്‍ക്കേഡ് ഏരിയയിലുള്ള റസ്റ്ററന്റിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഇന്ത്യന്‍ വംശജയായ ശാലിനി ഠാക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. ശാലിനിയെ കുറച്ചുനാളുകളായി ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവാണ് കൊലപാതകത്തിന് ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച ജോലി സ്ഥലത്തേക്ക് എത്തിയ ശാലിനിയെ രോഹിത് തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശാലിനിയെ പിന്തുടര്‍ന്നെത്തിയ രോഹിത് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. വെടിയേറ്റ് നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് ക്ലോസ് റേഞ്ചില്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ശാലിനിയെ കുറച്ചുകാലമായി രോഹിത് നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. മുന്‍പ് അരിസോണയില്‍ തടങ്കലിലായിട്ടുള്ള ഇയാള്‍ അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയ ആളാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സക്രാമെന്റോ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam