വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തത്, അധികാരം ലഭിച്ചിട്ട് നാളുകളായില്ലെന്ന് പറഞ്ഞ് ഒഴിയരുത്; കെ.കെ ശൈലജ

SEPTEMBER 12, 2026, 9:40 AM

കോഴിക്കോട്: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കൃത്യമായ ആസൂത്രണമില്ലായ്മയാണെന്ന് മുൻ മന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ കെ.കെ ശൈലജ.

പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് അധികം നാളുകളായിട്ടില്ല എന്ന് പറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും പൊതുജനങ്ങളെ വലയ്ക്കുന്ന പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ വ്യക്തമാക്കി.

അതേസമയം, സി.എം.ആർ.എൽ (CMRL) മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) ശുപാർശ കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും കെ.കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.

vachakam
vachakam
vachakam

അന്വേഷണ ഏജൻസികൾക്ക് മുൻപാകെ നൽകുന്ന മൊഴികൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നത് തികച്ചും തെറ്റായ നടപടിയാണെന്നും ശൈലജ കൂട്ടിച്ചേർത്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam