'പേട്രിയറ്റി'ലെ ആദ്യ ഗാനം പുറത്ത്

MARCH 12, 2026, 2:00 AM

 മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന  ചിത്രം 'പേട്രിയറ്റി'ലെ ആദ്യ ഗാനം പുറത്ത്. വീഡിയോ സോങ്ങും ഇന്ന് തന്നെ പുറത്തിറങ്ങും. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. 

സുഷിൻ ശ്യാം ഈണം പകർന്ന 'കാറ്റ് തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സുഷിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. 

കപിൽ കപിലനും സായ് പ്രഭയും ചേർന്നാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തും.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam