'തൃഷ മാന്യതയുള്ള സ്ത്രീയാണ്, പപ്പരാസികൾ പിന്തുടരുന്നത് നിർഭാഗ്യകരമാണ്'; ഖുശ്ബു

MARCH 17, 2026, 4:34 AM

ചെന്നൈ: നടൻ വിജയ്‌യും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒരുമിച്ച് പങ്കെടുത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളിൽ തൃഷയ്ക്ക് പിന്തുണയുമായി നടി ഖുശ്ബു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്കിടയിൽ ഇരുവരും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് വലിയ രീതിയിലുള്ള ഗോസിപ്പുകൾക്ക് വഴിവെച്ചിരുന്നു.

തൃഷയെ തനിക്ക് അടുത്തറിയാമെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യതയുള്ള സ്ത്രീകളിൽ ഒരാളാണ് അവളെന്നും ഖുശ്ബു പറഞ്ഞു. "നമ്മൾ ഇന്ന് ജീവിക്കുന്നത് ഒരാൾ തുമ്മിയാൽ പോലും അതിന് മറ്റൊരു കുറ്റക്കാരനെ കണ്ടെത്തുന്ന കാലത്താണ്. തൃഷ വളരെ സൗമ്യയായ ഒരു വ്യക്തിയാണ്. പപ്പരാസികൾ താരങ്ങളെ എല്ലാടവും പിന്തുടരുന്നത് നിർഭാഗ്യകരമാണ്," ഖുശ്ബു വ്യക്തമാക്കി.

മുംബൈയിലെ പപ്പരാസി സംസ്കാരം ദക്ഷിണേന്ത്യയിലേക്കും പടരുകയാണെന്നും താരം കുറ്റപ്പെടുത്തി. വിമാനത്താവളത്തിൽ തൃഷയെ തടഞ്ഞുനിർത്തി ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ നടപടിയെയും ഖുശ്ബു വിമർശിച്ചു.

vachakam
vachakam
vachakam

സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ നോക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് സായൂജ്യം അടയുന്നവരാണ് തൃഷയെ വിമർശിക്കുന്നത്. ഇവരിൽ 99.9 ശതമാനം പേരെയും നമുക്ക് അറിയില്ല. അതിനാൽ അത്തരം കമന്റുകൾക്ക് മറുപടി നൽകി സമയം കളയേണ്ടതില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

വിജയ്‌യും തൃഷയും തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 'ലിയോ' എന്ന ചിത്രത്തിന് ശേഷം ഇരുവരെയും കുറിച്ച് നിരവധി വാർത്തകളാണ് തമിഴ് സിനിമയിൽ പ്രചരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam