ഡികാപ്രിയോയുടെ വിസ്മയം വീണ്ടും; 'ദി റെവനന്റ്' റീ-റിലീസിന് 

MARCH 10, 2026, 10:46 PM

ഹോളിവുഡ് താരം ലിയോണാർഡോ ഡികാപ്രിയോയ്ക്ക് തന്റെ കരിയറിലെ ആദ്യ ഓസ്കാർ നേടിക്കൊടുത്ത  'ദി റെവനന്റ്' വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം തികയുന്ന വേളയിലാണ് 20th സെഞ്ചുറി സ്റ്റുഡിയോസ് ഈ സർവൈവൽ ത്രില്ലർ വീണ്ടും തീയേറ്ററുകളിൽ എത്തിക്കുന്നത്.

2026 മാർച്ച് 13 വെള്ളിയാഴ്ച ചിത്രം ആഗോളതലത്തിൽ റീ-റിലീസ് ചെയ്യുമെന്ന് സ്റ്റുഡിയോ ഔദ്യോഗികമായി അറിയിച്ചു. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി പ്രമുഖ രാജ്യങ്ങളിലെല്ലാം ചിത്രം പ്രദർശനത്തിനെത്തും.

അലാൻഡ്രോ ജി. ഇനാറിറ്റു സംവിധാനം ചെയ്ത ഈ ചിത്രം 2015-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായി, മരണത്തെ മുഖാമുഖം കണ്ടിട്ടും തണുത്തുറഞ്ഞ കൊടുംകാട്ടിൽ അതിജീവനം നടത്തിയ ഹഗ് ഗ്ലാസ് എന്ന വേട്ടക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

vachakam
vachakam
vachakam

ചിത്രീകരണത്തിനായി ഡികാപ്രിയോ നടത്തിയ ശാരീരിക അധ്വാനവും തണുത്തുറഞ്ഞ ലൊക്കേഷനുകളിലെ പ്രകടനവും അക്കാലത്ത് വലിയ ചർച്ചയായിരുന്നു. തന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ സിനിമയാണിതെന്ന് ഡികാപ്രിയോ തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം എന്നിങ്ങനെ മൂന്ന് ഓസ്കാറുകൾ ഉൾപ്പെടെ ഗോൾഡൻ ഗ്ലോബ്, ബാഫ്ത (BAFTA) തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം വാരിക്കൂട്ടിയിരുന്നു. പ്രകൃതിഭംഗിയും അതിഭീകരമായ പോരാട്ടങ്ങളും കോർത്തിണക്കിയ ഈ ദൃശ്യവിസ്മയം ഒരിക്കൽ കൂടി വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam